ജില്ലയിൽ നാല് തദ്ദേശസ്വയംഭരണ വാർഡുകളിലേക്ക് ഉള്ള ഉപതെരഞ്ഞെടുപ്പ് ജൂലൈ 30ന്കോഴിക്കോട്:സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ഒഴിവുള്ള വാർഡുകളിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പിന്റെ ഭാഗമായി കോഴിക്കോട് ജില്ലയിലെ നാല് വാർഡുകളിലേക്ക് ഉള്ള ഉപതെരഞ്ഞെടുപ്പും ഈ മാസം 30ന് നടക്കും.  

തൂണേരി ബ്ലോക്ക് പഞ്ചായത്തിലെ പാറക്കടവ് (വാർഡ് 2-പട്ടികജാതി സംവരണം), ഉള്ളിയേരി ഗ്രാമപഞ്ചായത്തിലെ തെരുവത്ത്കടവ് (3-വനിത സംവരണം), ഓമശ്ശേരി ഗ്രാമപഞ്ചായത്തിലെ മങ്ങാട് ഈസ്റ്റ് (17-വനിത സംവരണം), കൊടിയത്തൂർ ഗ്രാമപഞ്ചായത്തിലെ മാട്ടുമുറി (3-ജനറൽ), എന്നിവിടങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുക.  

ഉപതെരഞ്ഞെടുപ്പിന്റെ മാതൃകാ പെരുമാറ്റച്ചട്ടം ജൂലൈ രണ്ടിന് നിലവിൽ വന്നു.  
ഗ്രാമപഞ്ചായത്ത് നിയോജകമണ്ഡലങ്ങളിൽ മത്സരിക്കുന്നതിന് 2000 രൂപയും ബ്ലോക്ക് പഞ്ചായത്തിലേക്ക് 4000 രൂപയും മുനിസിപ്പാലിറ്റിയിലേക്ക് 4000 രൂപയും ജില്ലാ പഞ്ചായത്ത് നിയോജക മണ്ഡലങ്ങളിൽ മത്സരിക്കാൻ 5000 രൂപയുമാണ് സ്ഥാനാർത്ഥികൾ നിക്ഷേപത്തുകയായി കെട്ടിവെക്കേണ്ടത്.  

സ്ഥാനാർഥികളുടെ തെരഞ്ഞെടുപ്പ് ചെലവിന്റെ പരിധി, ജില്ലാ പഞ്ചായത്ത്‌ വാർഡിൽ 1.50 ലക്ഷം രൂപയും ബ്ലോക്ക്‌ പഞ്ചായത്തിൽ 75,000 രൂപയും മുനിസിപ്പാലിറ്റി വാർഡിൽ 75,000 രൂപയും ഗ്രാമപഞ്ചായത്ത് വാർഡിൽ 25,000 രൂപയുമാണ്.
Previous Post Next Post