കോഴിക്കോട് ടിപ്പര്‍ ലോറിയും സ്വകാര്യ ബസും കൂട്ടിയിടിച്ചു, ഇരുവാഹനങ്ങളും മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്കേറ്റുകോഴിക്കോട്:എലത്തൂര്‍ കോരപ്പുഴ പാലത്തിന് സമീപം ടിപ്പര്‍ ലോറിയില്‍ ഇടിച്ച് സ്വകാര്യബസ് മറിഞ്ഞു. ഇന്ന് രാവിലെ എട്ടുമണിയോടെയാണ് അപകടം ഉണ്ടായത്. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു.
കണ്ണൂരില്‍ നിന്ന് കോഴിക്കോടേക്ക് വരികയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റ 15 പേരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ടു യുണിറ്റ് ഫയര്‍ ഫോഴ്‌സ് സ്ഥലത്തെത്തി രക്ഷാ പ്രവര്‍ത്തനം നടത്തി

bus accident
Previous Post Next Post