
കൊയിലാണ്ടി: ബസിടിച്ച് കോതമംഗലം വിഷ്ണു ക്ഷേത്രത്തിന്റെ കവാടം തകര്‍ന്നു. താമരശ്ശേരി ഭാഗത്തുനിന്നും കൊയിലാണ്ടി ഭാഗത്തേക്ക് വരികയായിരുന്ന കെ.എല്‍ 56 എം 6234 എന്ന നമ്പറിലുള്ള ബസ് നിയന്ത്രണം വിട്ട് ഇടിക്കുകയായിരുന്നു.
ഇന്ന് രാവിലെയായിരുന്നു സംഭവം. ആര്‍ക്കും പരിക്കില്ലെന്നാണ് വിവരം. ക്ഷേത്രത്തിന്റെ ഗേറ്റും സമീപത്തെ സ്തൂപവും മതിലും തകര്‍ന്നിട്ടുണ്ട്.
BUS ACCIDENT
Tags:
Accident