നാദാപുരത്ത് വയറിങ് ജോലിക്കിടെ ഷോക്കേറ്റ് യുവാവ് മരിച്ചു



കോഴിക്കോട്∙ നാദാപുരം കക്കം വെള്ളിയിൽ യുവാവ് ഷോക്കേറ്റ് മരിച്ചു. പുളിക്കൂൽ മരക്കാട്ടേരി വീട്ടിൽ ജാഫർ (40) ആണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് 1 മണിയോടെയാണ് അപകടം.
ഇലക്ട്രീഷ്യനായ ജാഫറിന്, കക്കം വെള്ളിയിൽ സ്വകാര്യ കെട്ടിടത്തിൽ വയറിങ് ജോലിക്കിടെ ഷോക്കേൽക്കുകയായിരുന്നു. പരുക്കുകളോടെ നാദാപുരം ഗവ.ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. പൊലീസ് ഇൻക്വസ്റ്റിന് ശേഷം മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി വടകരയിലേക്ക് മാറ്റും.

Electrician Dies from Electrocution in Kakkamvelli, Nadapuram
Previous Post Next Post