'കാറുകളുടെ ഡോറിൽ ഇരുന്ന് യാത്ര റോഡിൽ ഗതാഗത തടസം', ഫറൂഖ് കോളേജിലെ ഓണാഘോഷം അതിരുവിട്ടു, കേസ്



കോഴിക്കോട്: കോഴിക്കോട് ഫാറൂഖ് കോളേജിൽ ഓണാഘോഷം അതിരുവിട്ടു. അപകടകരമായ രീതിയിൽ വാഹനങ്ങളിൽ വിദ്യാർത്ഥികൾ യാത്ര ചെയ്ത സംഭവത്തിൽ പൊലീസും മോട്ടോർ വാഹനവകുപ്പും കേസെടുത്തു. വിദ്യാർത്ഥിനികൾ അടക്കമുള്ളവരാണ് കാറുകളുടെ ഡോറുകളിൽ കയറിയിരുന്ന് യാത്ര ചെയ്തത്. ഇന്നലെ വൈകുന്നേരം അഞ്ച് മണിക്ക് ശേഷമാണ് സംഭവം. റോഡിൽ വലിയ രീതിയിൽ ഗതാഗത തടസം സൃഷ്ടിച്ചായിരുന്നു അതിരുവിട്ട ഓണാഘോഷം.
 

 

കോളേജിന് പുറത്തായിരുന്നു വിദ്യാർത്ഥികളുടെ വാഹനങ്ങളിലെ ഓണാഘോഷം. കറുത്ത വസ്ത്രങ്ങളുമായി ബഹളത്തോടെ ഓഡി അടക്കമുള്ള ആഡംബര വാഹനങ്ങളിലായിരുന്നു നാട്ടുകാരെ ബുദ്ധിമുട്ടിച്ചുള്ള വിദ്യാർത്ഥികളുടെ റോഡ് ഷോ. നാട്ടുകാരിൽ ചിലരാണ് ഇതിന്റെ ദൃശ്യങ്ങൾ ഫോണിൽ ചിത്രീകരിച്ചത്. കാറുകൾ തിരിച്ചറിഞ്ഞതായും ഉടൻ തന്നെ തുടർനടപടികളുണ്ടാവുമെന്നുമാണ് പൊലീസ് വിശദമാക്കിയിട്ടുള്ളത്. 

onam celebration in Farook College students travel in luxuary vehicle in dangerous way MVD and police take case
Previous Post Next Post