കോഴിക്കോട്- ബാലുശ്ശേരി റോഡ് ഭൂമിയേറ്റെടുക്കല്‍ വേഗത്തിലാക്കണം: മന്ത്രി എ.കെ.ശശീന്ദ്രന്‍കോഴിക്കോട്: കോഴിക്കോട്- ബാലുശ്ശേരി റോഡ് നിര്‍മാണത്തിനാവശ്യമായ ഭൂമിയേറ്റെടുക്കല്‍ വേഗത്തിലാക്കാന്‍ വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ ഉദ്യോഗസ്ഥരോട് നിര്‍ദ്ദേശിച്ചു.  കളക്ടറുടെ ചേംബറില്‍ നടന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.  റോഡിന്റെ സര്‍വ്വേ ജോലികള്‍ പൂര്‍ത്തിയാക്കി മൂന്നുമാസം കൊണ്ട് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കണം.   പാവങ്ങാട്-ഉള്ളിയേരി റോഡിന്റെ ആദ്യ ഘട്ട പ്രവര്‍ത്തങ്ങളില്‍ നേരിടുന്ന കാലതാമസം ഇല്ലാതാക്കി വേഗത്തില്‍ നടപടികള്‍ സ്വീകരിക്കണം. ഭൂമിയേറ്റെടുക്കല്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി റോഡിന്റെ നവീകരണം സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്നും മന്ത്രി പറഞ്ഞു.
അത്തോളിയിലെ തോരായിക്കടവ് പാലത്തിന്റെ പുരോഗതി യോഗത്തില്‍ വിലയിരുത്തി. സര്‍വ്വേയും നിര്‍മ്മാണവും വേഗത്തിലാക്കാന്‍ നിര്‍ദ്ദേശിച്ചു.  ഇക്കാര്യങ്ങള്‍ ചര്‍ച്ചചെയ്യാന്‍ അടുത്തയാഴ്ച ബാലുശ്ശേരി എംഎഎല്‍എയുടെ നേതൃത്വത്തില്‍ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടേയും യോഗം ചേരാനും ധാരണയായി.

ബാലുശ്ശേരി എം.എല്‍.എ സച്ചിന്‍ ദേവ്, ജില്ലാ കലക്ടര്‍ സാംബശിവറാവു, കിഫ്ബി, റവന്യൂ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Previous Post Next Post