കോഴിക്കോട്:കൊയിലാണ്ടി (13, 34, 35, 36, 39), മുക്കം (17, 1, 18, 28, 31, 5, 7), വടകര (37), പയ്യോളി (11, 14, 16, 23, 24, 28, 31, 34, 36), രാമനാട്ടുകര (14), ഫറോക്ക് (14, 19, 24), കൊടുവള്ളി (1, 2, 20, 22, 23, 33, 6, 8, 7), കോഴിക്കോട് (16), കാവിലുംപാറ പഞ്ചായത്ത് (മുഴുവൻ വാർഡുകളും), അത്തോളി പഞ്ചായത്ത് (മുഴുവൻ വാർഡുകളും), ഉള്ളിയേരി പഞ്ചായത്ത് (മുഴുവൻ വാർഡുകളും)
നിയന്ത്രണം
വാർഡുകളും പഞ്ചായത്തുകളും കർശനമായി ബാരിക്കേഡ് ചെയ്യും. കോവിഡ് പോസിറ്റീവായവരും ലക്ഷണമുള്ളവരും സന്പർക്കമുള്ളവരും ക്വാറന്റീനിൽ തുടരണം. ഇവിടങ്ങളിൽ നിന്ന് ആരും പുറത്തേക്കോ, അകത്തേക്കോ പ്രവേശിക്കാൻ പാടില്ല. ഇക്കാര്യം തദ്ദേശസ്വയംഭരണ സെക്രട്ടറിമാരും പോലീസും ഉറപ്പുവരുത്തണം. ഇവിടങ്ങളിലെ എല്ലാവരെയും ഒരാഴ്ചയ്ക്കകം കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കണം. ഇത് അതതു മെഡിക്കൽ ഓഫീസറുടെയും സെക്രട്ടറിയുടേയും ചുമതലയാണ്. അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ മാത്രമേ അനുവദിക്കുകയുള്ളൂ. ഇവ രാവിലെ ഏഴുമുതൽ രണ്ടുവരെ തുറക്കാം. അക്ഷയകേന്ദ്രങ്ങളും ജനസേവകേന്ദ്രങ്ങളും രാവിലെ ഏഴുമുതൽ രണ്ടുവരെ പ്രവർത്തിക്കാം.