ലോക് ഡൗൺ മാനദണ്ഡം പുതുക്കി; നൂറ് മീറ്ററിനുള്ളിൽ അഞ്ച് പോസിറ്റീവ് കേസുകൾ ഉണ്ടായാൽ ക്ലസ്റ്ററായി രൂപീകരിക്കും


തിരുവനന്തപുരം:സംസ്ഥനത്ത് ക്ലസ്റ്ററുകൾ രൂപീകരിക്കുന്നതിൽ പുതിയ മാനദണ്ഡം. നൂറ് മീറ്ററിനുള്ളിൽ അഞ്ച് പോസിറ്റീവ് കേസുകൾ ഉണ്ടായാൽ ക്ലസ്റ്ററായി രൂപീകരിക്കാൻ ആരോഗ്യവകുപ്പിന്റെ തീരുമാനം.

ഒരു പ്രദേശത്തെ ഏഴ് ദിവസത്തേക്കാകും മൈക്രോ കണ്ടയ്ൻമെന്റ്സോണായി പ്രഖ്യാപിക്കുക. ക്ലസ്റ്ററുകൾ രൂപപ്പെട്ടിട്ടുണ്ടോയെന്ന് ഓരോ ദിവസവും വിലയിരുത്തും. ഒരു കുടുംബത്തിലെ പത്ത് പേരിൽ കൂടുതൽ പേർക്ക് കൊവിഡ് ബാധിച്ചാൽ കണ്ടയ്ൻമെന്റ് സോണാക്കുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു
Previous Post Next Post