പടനിലം ജംഗ്ഷന്‍ വിപുലീകരണത്തിന് പദ്ധതി



പടനിലം:ദേശീയപാത 766 ലെ പ്രധാന കേന്ദ്രങ്ങളിലൊന്നായ പടനിലം ജംഗ്ഷന്‍ വിപുലീകരണത്തിന് പദ്ധതി തയ്യാറാക്കിയതായി പി.ടി.എ റഹീം എംഎല്‍എ അറിയിച്ചു. 2021-22 ബജറ്റില്‍ പ്രവൃത്തിക്കായി ഒരു കോടി രൂപ വകയിരുത്തിയിട്ടുണ്ട്.

പടനിലത്ത് പുതിയ പാലം നിര്‍മ്മിക്കുന്നതിന് 5 കോടി രൂപയുടേയും പാലത്തിന് സ്ഥലം ഏറ്റെടുക്കാന്‍ 50 ലക്ഷം രൂപയുടേയും ഭരണാനുമതി നേരത്തെ ലഭ്യമാക്കിയിട്ടുണ്ട്. സ്ഥലമെടുപ്പ് നടപടികള്‍ പൂര്‍ത്തിയാവുന്ന മുറക്ക് പാലത്തിന്റെ പ്രവൃത്തി ആരംഭിക്കും.

ജംഗ്ഷന്‍ വിപുലീകരണത്തിന് ഡിസൈന്‍ തയ്യാറാക്കാന്‍ ഉദ്യോഗസ്ഥ സംഘം പടനിലം ജംഗ്ഷന്‍ സന്ദര്‍ശിച്ചു. പി.ടി.എ റഹീം എംഎല്‍എ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിജി പുല്‍ക്കുന്നുമ്മല്‍, റോഡ്സ് വിഭാഗം അസി. എക്സി. എഞ്ചിനീയര്‍ ഐ.കെ മിഥുന്‍, ഡിസൈന്‍ വിംഗ് അസി. എക്സക്യൂട്ടിവ് എഞ്ചിനീയര്‍മാരായ  സി.എസ് അജിത്, പി.എസ് മനീഷ, അസി. എഞ്ചിനീയര്‍ കെ.വി രേഷ്മ, വി രാജേഷ്, ഇ സദാനന്ദന്‍, യൂസുഫ് പടനിലം, പി സുധീഷ്, പി ജയദേവ് തുടങ്ങിയവര്‍ പങ്കെടുത്തു.
Previous Post Next Post