
കോടഞ്ചേരി: തുഷാരഗിരി ഇക്കോ ടൂറിസം സെന്റർ ഇന്നുമുതൽ വിനോദസഞ്ചാരികൾക്കായി തുറന്നുകൊടുക്കും. പൂർണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും നടത്തിപ്പ്. 72 മണിക്കൂറിനുള്ളിൽ എടുത്ത ആർ.ടി.പി.സി.ആർ. ടെസ്റ്റ് ഫലം അല്ലെങ്കിൽ ആദ്യ ഡോസ് കോവിഡ് വാക്സിൻ എടുത്ത് പത്ത് ദിവസം കഴിഞ്ഞവർ, കോവിഡ് നെഗറ്റീവായി ഒരുമാസം കഴിഞ്ഞവർ, എന്നിവർക്ക് പ്രവേശനം അനുവദിക്കും.