നരിക്കുനി ഓപ്പൺ സ്‌റ്റേജ്: രൂപരേഖയായി

നരിക്കുനിയിൽ ജില്ലാപഞ്ചായത്ത് അനുവദിച്ച 10 ലക്ഷം രൂപ വിനിയോഗിച്ച് നിർമിക്കുന്ന ഓപ്പൺ സ്റ്റേജിന്റെ രൂപരേഖ

നരിക്കുനി: രാഷ്ട്രീയ, പൊതു, സംസ്കാരിക ചടങ്ങുകൾ നടത്തുമ്പോൾ വീർപ്പുമുട്ടുന്ന നരിക്കുനിക്ക് ആശ്വാസമായി ഓപ്പൺ സ്റ്റേജ് യാഥാർഥ്യമാകുന്നു.

ജില്ലാ പഞ്ചായത്ത് അനുവദിച്ച 10 ലക്ഷംരൂപ വിനിയോഗിച്ചാണ് ഓപ്പൺ സ്റ്റേജ് നിർമിക്കുന്നുത്. ഇതിന്റെ രൂപരേഖ നരിക്കുനി ഡിവിഷൻ ജില്ലാ പഞ്ചായത്തംഗം ഐ.പി. രാജേഷ് പുറത്തിറക്കി.

ജനുവരി ആദ്യവാരം ഭരണസമിതിയുടെ ഒന്നാം വാർഷികാഘോഷ പരിപാടിയിൽ ഓപ്പൺ സ്റ്റേജിന്റെ ശിലാസ്ഥാപനം രാജേഷ് നടത്തിയിരുന്നു. പൂനൂർ റോഡിൽ ടാക്സി വാഹനങ്ങൾ പാർക്കുചെയ്യുന്ന സ്ഥലമാണ് ഇതിനായി ഉപയോഗപ്പെടുത്തുന്നത്.


Previous Post Next Post