വടകരയിൽ റെയിൽവേ ട്രാക്കിനു സമീപം തീപിടുത്തംവടകര: കോഴിക്കോട് വടകരയിൽ റെയിൽവെ ട്രാക്കിന് സമീപം തീ പടർന്നു. മുരാട് പാലത്തിന് സമീപം റെയിൽവേ ട്രാക്കിലാണ് തീ പടർന്നത്. സമീപത്തെ അടിക്കാടുകൾ കത്തിയതാണ് ആശങ്ക പരത്തിയത്. വിവരമറിഞ്ഞതിനെ തുടർന്ന് വടകരയിൽ സ്റ്റേഷൻ ഓഫീസർ അരുൺ കെ യുടെ നേതൃത്വത്തിൽ എത്തിയ അഗ്നിരക്ഷാസേന ഏറേ പണിപ്പെട്ട് തീയണച്ചു. അഗ്നിശമന പ്രവർത്തനത്തിൽ അസി: ഗ്രേഡ് ഓഫീസർ കെ.ടി രാജീവൻ , ഫയർ& റെസ്ക്യു ഓഫീസർമാരായ അനിഷ് . ഒ, ദീപക്. കെ , റിജീഷ് കുമാർ , ജോതികുമാർ, ഹോംഗാർഡ്: രാജേഷ്.കെ എന്നിവർ പങ്കെടുത്തു.


Previous Post Next Post