മെഡിക്കല്‍ കോളേജ് ആകാശപാത മന്ത്രി മുഹമ്മദ് റിയാസ് സന്ദര്‍ശിച്ചുകോഴിക്കോട് :മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഉദ്ഘാടനത്തിന് തയ്യാറാകുന്ന ആകാശപാത പൊതുമരാമത്ത് വകുപ്പു മന്ത്രി മുഹമ്മദ് റിയാസ് സന്ദര്‍ശിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളേജിനു ശേഷം രണ്ടാമതായി ആകാശപാത സ്ഥാപിക്കുന്ന കോഴിക്കോട് മെഡിക്കല്‍ കോളേജിന്റേത് മികച്ച നേട്ടമാണെന്ന് മന്ത്രി പറഞ്ഞു. മഴയും വെയിലും കൊള്ളാതെ മറ്റു ബ്ലോക്കുകളിലേക്ക് എത്താന്‍ സഹായിക്കുന്ന ആകാശപാത ജനങ്ങള്‍ക്ക് വലിയ ആശ്വാസമാകുമെന്നും മന്ത്രി പറഞ്ഞു.


മെഡിക്കല്‍ കോളേജ് ആശുപത്രി, സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റല്‍, പി.എം.എസ്.വൈ ബ്ലോക്ക് എന്നിവ പരസ്പരം ബന്ധിപ്പിക്കുന്ന പാതയാണിത്. ഫെബ്രുവരി ഏഴിന് മന്ത്രി മുഹമ്മദ് റിയാസ് പാത ജനങ്ങള്‍ക്കായി തുറന്നുനല്‍കും.

നിര്‍മാണ പ്രവൃത്തികള്‍ നിരീക്ഷിച്ച് വിലയിരുത്തിയ മന്ത്രി നവീകരിച്ച അസ്ഥിരോഗ വിഭാഗം ഒ.പി.യും സന്ദര്‍ശിച്ചു. എം.എല്‍.എമാരായ തോട്ടത്തില്‍ രവീന്ദ്രന്‍, കെ.എം. സച്ചിന്‍ദേവ്, മെഡിക്കല്‍ കോളേജ് പ്രിസിപ്പല്‍ ഡോ. വി.ആര്‍. രാജേന്ദ്രന്‍ എന്നിവരും മന്ത്രിയോടൊപ്പമുണ്ടായിരുന്നു.


Previous Post Next Post