കുറ്റ്യാടിയില്‍ വന്‍ തീപ്പിടിത്തം; മൂന്നു കടകള്‍ കത്തി നശിച്ചു


കോഴിക്കോട്: കുറ്റ്യാടി പുതിയ സ്റ്റാന്റിന് സമീപമുള്ള മൂന്നു കടകളിൽ വൻ തീപ്പിടിത്തം.ഒരേ കെട്ടിടത്തിലുള്ള ഫാൻസി, ചെരുപ്പ്, സോപ്പ് കടകൾ കത്തിനശിച്ചു. നാദാപുരം ഫയർഫോഴ്സ് എത്തി തീ അണച്ചു.

വൈകുന്നേരം ഏഴു മണിയോടെയാണ് സംഭവം. തീ ആളിക്കത്തിയെങ്കിലും നാദാപുരത്ത് നിന്നും രണ്ട് യൂണിറ്റ് ഫയർഫോഴ്സ് എത്തി അതി സാഹസികമായി തീ അണയ്ക്കുകയായിരുന്നു. ഇതോടെ മറ്റു സ്ഥലങ്ങളിലേക്ക് തീപടരുന്നത് തടയാൻ കഴിഞ്ഞു. കടകളുടെ പിൻഭാഗത്ത് നിന്നാണ് തീ പടർന്ന് പിടിച്ചത്.

നിലവിൽ തീ പൂർണ്ണമായും അണച്ചു. ഒരു മണിക്കൂറോളം ടൗണിൽ ഗതാഗത കുരുക്കും അനുഭവപ്പെട്ടു. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തതിന് കാരണമെന്നാണ് സൂചന.


Previous Post Next Post