കരിപ്പൂരിൽ നിന്ന് കൂടുതൽ വിമാന സർവിസുകൾ: ഒമാൻ എയർ ഈ മാസം 27 മുതൽകരിപ്പൂർ: കോഴിക്കോട് വിമാന ത്താവളത്തിൽനിന്നു ഗൾഫ് നാടുകളിലേക്കും തിരിച്ചും കൂടുതൽ വിമാന സർവീസുകൾ. കോഴിക്കോട് -മസ്കത്ത് സെക്ടറിൽ ഒമാൻ എയർ ഈ മാസം 27 മുതൽ സർവീസ് പുനരാരംഭിക്കും. കോവിഡ് നയന്ത്രണങ്ങളെത്തുടർന്ന് 2 വർഷം മുൻപു നിർത്തിയതായിരുന്നു. വേനൽക്കാല സമയപട്ടികയിൽ ഉൾപ്പെടുത്തി എല്ലാ ദിവസവും സർവീസ് ഉണ്ടാകുമെന്നാണ് അറിയിപ്പ്. സർവീസുകളുടെ എണ്ണവും സമയവും ഡിജിസി എയുടെ ഉത്തരവ് ലഭിച്ചാൽ മാത്രമേ വ്യക്തമാകു. അതേസമയം, ഖത്തർ എയർവേയ്സ് കോഴിക്കോട് -ദോഹ സെക്ടറിൽ നടത്തുന്ന സർവീസുകളുടെ എണ്ണം കൂട്ടുന്നതും ആലോചിക്കുന്നുണ്ട്.
Previous Post Next Post