ബിരിയാണി ചലഞ്ച് നടി സുരഭിലക്ഷ്മി ഉദ്ഘാടനം ചെയ്യുന്നു
നരിക്കുനി : സാന്ത്വന കേന്ദ്രമായ അത്താണിയുടെ നടത്തിപ്പിനുള്ള ധനശേഖരണത്തിന്റെ ഭാഗമായി നടത്തിയ ബിരിയാണി ചലഞ്ചിൽ ഒരുനാട് ഒന്നടങ്കം കൈകോർത്തു. നാടിന്റെ വിവിധഭാഗങ്ങളിലേക്ക് വിതരണംചെയ്തത് 100 രൂപ നിരക്കിൽ 30,000-ത്തോളം ബിരിയാണിനിറച്ച സ്നേഹപ്പൊതികളായിരുന്നു.
വിരുന്ന് വിജയമാക്കുന്നതിനായി ശനിയാഴ്ച രാവിലെമുതൽ ചെമ്പക്കുന്ന് മലബാർ കാമ്പസിലേക്ക് ജനപ്രവാഹമായിരുന്നു. ഒരുക്കങ്ങൾക്ക് വൊളന്റിയർമാർക്കുപുറമെ സ്ത്രീകളും കുട്ടികളുമടക്കം നൂറുകണക്കിനാളുകൾ സഹായികളായി. ഞാറാഴ്ച ആറരയോടെ ബിരിയാണി പാക്കിങ് ആരംഭിച്ചു. ഏഴരയോടെ വിതരണത്തിന് തയ്യാറായി. നടി സുരഭിലക്ഷ്മി വിതരണം ഉദ്ഘാടനം ചെയ്തു.
ആരംഭം 2005-ല്‍
2005ല്‍ എളിയ രീതിയില്‍ പ്രവര്‍ത്തനം ആരംഭിച്ച നരിക്കുനി പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കെയര്‍ സെന്‍ററാണ് ഇപ്പോള്‍ നിരവധി പേര്‍ക്ക് സാന്ത്വനമാകുന്ന അത്താണിയായത്. ഡസ്റ്റിറ്റിയൂട്ട് ഹോം, ഡയാലിസിസ് സെന്റര്‍, ഫിസിയോ തെറാപ്പി സെന്റര്‍, റിഹാബിലിറ്റേഷന്‍ സെന്റര്‍, സൗജന്യ മരുന്ന് വിതരണം, അന്തേവാസികള്‍ക്കുള്ള പച്ചക്കറി ഉത്പാദന യൂണിറ്റ്, ഹോം കെയര്‍ ആന്‍ഡ് കൗണ്‍സലിംഗ് സെന്റര്‍, പോളി ക്ലിനിക്, ആംബുലന്‍സ് സര്‍വീസ് തുടങ്ങിയവയാണ് നിലവില്‍ അത്താണിയുടെ സേവനമേഖല. ഇതിനെല്ലാമായി പ്രതിമാസം 13ലക്ഷത്തോളം രൂപ വേണ്ടി വരുന്നുണ്ട്.
Tags:
Narikkuni