കിഡ്‌സൺ കോർണറിലും സ്‌റ്റേഡിയത്തിലും : പാർക്കിങ് പ്ലാസ; അടുത്തമാസം കരാറൊപ്പിടും


കോഴിക്കോട് : കിഡ്‌സൺ കോർണറിലും കോർപ്പറേഷൻ സ്റ്റേഡിയത്തിനുസമീപവും പാർക്കിങ് പ്ലാസ നിർമിക്കാൻ അടുത്തമാസം കരാറൊപ്പിടുമെന്ന് മേയർ ഡോ. എം. ബീനാ ഫിലിപ്പ് പത്രസമ്മേളനത്തിൽ പറഞ്ഞു. സ്റ്റേഡിയത്തിനുസമീപം 20 നിലകളിലും കിഡ്‌സൺ കോർണറിൽ 24 നിലകളിലുമാണ് പണിയുന്നത്.

രണ്ടിടത്തും കച്ചവടസ്ഥാപനങ്ങൾക്ക് സൗകര്യമൊരുക്കും. സ്റ്റേഡിയത്തിനുസമീപം മൾട്ടിപ്ലക്സ് തിയേറ്റർ കൂടെയുണ്ടാവും. സ്റ്റീൽ സ്‌ട്രെക്ചറിലാണ് നിർമിക്കുക.


രണ്ടിടത്തുമായി ആയിരം വാഹനങ്ങൾ നിർത്തിയിടാനുള്ള സൗകര്യമുണ്ടാവും. 250 കോടിയുടെ പദ്ധതി ബി.ഒ.ടി. ആയാണ് നടപ്പാക്കുന്നത്. 10 കോടി ചെലവിൽ കല്ലായിപ്പുഴ നവീകരിക്കുന്ന പദ്ധതി അടുത്ത ആഴ്ച ടെൻഡർ ചെയ്യുമെന്നും മേയർ പറഞ്ഞു. തിരുവനന്തപുരത്തെ മലിനജലസംസ്കരണ പ്ലാന്റ് സന്ദർശിക്കാൻ 19-ന് എസ്.ടി.പി. സമരസമിതിക്കാരെ കൂടെ കൊണ്ടുപോവും.


പ്ലാന്റ് സന്ദർശിക്കുന്നതോടെ അവരുടെ തെറ്റിദ്ധാരണ മാറുമെന്നാണ് പ്രതീക്ഷയെന്നും മേയർ പറഞ്ഞു. കോതിയിൽ അറവുശാല സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കാൻ നാട്ടുകാരുമായി വീണ്ടും ചർച്ച നടത്തും. കോർപ്പറേഷനിൽ വികസനപ്രവർത്തനം നടക്കുന്നില്ലെന്ന പ്രതിപക്ഷനേതാവ് വി.ഡി. സതീശന്റെ പ്രസ്‌താവന തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് മേയർ പറഞ്ഞു.

പത്രസമ്മേളനത്തിൽ ഡെപ്യൂട്ടിമേയർ സി.പി. മുസാഫർ അഹമ്മദ്, സ്ഥിരംസമിതി അധ്യക്ഷൻ പി. ദിവാകരൻ, കൗൺസിലർമാരായ എൻ.സി. മോയിൻകുട്ടി, പി. 
Previous Post Next Post