MrJazsohanisharma

ക്രെഡിറ്റ് കാർഡിൽ സമ്മാനം; കോഴിക്കോട് സ്വദേശിയിൽ നിന്ന് മൂന്നര ലക്ഷം രൂപ തട്ടിയെടുത്തു


കോഴിക്കോട്: ബാങ്ക് ക്രെഡിറ്റ് കാർഡിൽ സമ്മാനമായി പണം ലഭിച്ചതായി അറിയിച്ച് മർച്ചന്റ് നേവി ഉദ്യോഗസ്ഥനിൽ നിന്നും മൂന്നര ലക്ഷത്തോളം രൂപ തട്ടിയെടുത്തു. സംഭവത്തിൽ തിരുവണ്ണൂർ സ്വദേശി സുമിത്‌ലാൽ സൈബർ പൊലീസിനു പരാതി നൽകി. ക്രെഡിറ്റ് കാർഡിൽ സാധനങ്ങൾ വാങ്ങിയതുമായി ബന്ധപ്പെട്ട് വലിയ തുക സമ്മാനമായി ലഭിച്ചതായി അറിയിച്ച് വന്ന ഫോൺ കോളിൽ നിന്നാണ് തട്ടിപ്പിന്റെ തുടക്കം.


ബാങ്കിന്റെ വെബ് വിലാസം നൽകുകയും വിവരങ്ങൾ പൂരിപ്പിക്കാൻ പറയുകയും ചെയ്തു. തുടർന്നു ഒടിപി വരികയും രണ്ടു തവണയായി പണം നഷ്ടപ്പെടുകയുമായിരുന്നു. പിറ്റേ ദിവസം അക്കൗണ്ട് പരിശോധിച്ചപ്പോഴാണ് 3,41,457 രൂപ നഷ്ടപ്പെട്ടതായി മനസ്സിലായത്. ബാങ്കിൽ അന്വേഷിച്ചെങ്കിലും ബാങ്കിന്റെ വെബ്സൈറ്റിന്റെ മാതൃകയിൽ വ്യാജ സൈറ്റ് നിർമിച്ച് തട്ടിപ്പു നടത്തിയെന്നാണ് വിവരം ലഭിച്ചത്.
Previous Post Next Post