കുടിവെള്ള വിതരണം മുടങ്ങും


പെരുവണ്ണാമൂഴി: കേരള ജല അതോറിറ്റിയുടെ പെരുവണ്ണാമൂഴി ജല ശുദ്ധീകരണശാലയിൽ നിന്നുള്ള കുടിവെള്ള വിതരണം കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡിന്റെ ട്രാൻസ്‌ഫോർമറിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ മാർച്ച് 27ന്  ഭാഗികമായി മുടങ്ങുമെന്ന് പി.എച്ച്. ഡിവിഷൻ എക്‌സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു. 


കോഴിക്കോട് കോർപ്പറേഷനിലും, ബാലുശ്ശേരി, നന്മണ്ട, കാക്കൂർ, പെരുമണ്ണ, ഒളവണ്ണ, ബേപ്പൂർ, ചെറുവണ്ണൂർ, കടലുണ്ടി, കക്കോടി, കുന്ദമംഗലം, നരിക്കുനി, കുരുവട്ടൂർ, തലക്കുളത്തൂർ എന്നീ പഞ്ചായത്തുകളിലേക്കുമുള്ള ജലവിതരണവും ഭാഗികമായി മുടങ്ങും.
Previous Post Next Post