
കോഴിക്കോട്: ജില്ലയിലെ എല്ലാ ഗ്രാമപഞ്ചായത്തുകളിലും ഏപ്രിൽ 1, 2, 3 തീയ്യതികളിൽ ഓൺലൈൻ സർവ്വീസുകൾ മുടങ്ങും.
ഓൺലൈൻ സർവീസ് സോഫ്റ്റ്വെയറായ ഇന്റഗ്രേറ്റഡ് ലോക്കൽ ഗവേണൻസ് മാനേജ്മെന്റ് സിസ്റ്റം (ILGIMS) വിന്യസിക്കുന്നതിന്റെ ഭാഗമായുള്ള പ്രവർത്തനങ്ങൾ നടക്കുന്നതിനാലാണ് സർവ്വീസുകൾ മുടങ്ങുന്നത്. എൽ.എം.എസ് ഗ്രാമപഞ്ചായത്തുകളിൽ ഏപ്രിൽ 12ന് ഫ്രണ്ട് ഓഫീസ് മുഖേന അപേക്ഷകൾ സ്വീകരിക്കുവാൻ കഴിയില്ല.
മാർച്ച് 25 മുതൽ ഏപ്രിൽ 3 വരെ സിറ്റിസൺ പോർട്ടൽ മുഖേന സേവനങ്ങൾ ലഭിക്കുന്നതിനുള്ള സൗകര്യങ്ങളും ജനന-മരണ-വിവാഹ രജിസ്ട്രേഷനുകളും ഉണ്ടാവില്ലെന്നും പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു.