നരിക്കുനി: മൂന്ന് കുട്ടികൾക്ക് സ്നേഹത്തണലൊരുക്കി പൊലിമയോടെ നൂറാം വർഷത്തിലേക്ക് എരവന്നൂർ എ.യു.പി സ്കൂൾ. കോവിഡ് മഹാമാരിയുടെ കാലത്ത് കോവിഡ് പഠിപ്പിച്ച പുതിയ പാഠങ്ങളുടെകൂടി വെളിച്ചത്തിൽ എരവന്നൂർ എ.യു.പി സ്കൂളിന്റെ നൂറാം വാർഷികം പൊലിമ 2021 മൂന്ന്കുട്ടികൾക്ക് സ്നേഹ വീടിന്റെ തണലൊരുക്കിക്കൊണ്ട് സമാനതകളില്ലാത്ത ചേർത്ത് വെക്കലിന്റെ പുതിയ മാതൃക തീർക്കുകയാണ്.
ഒരു വർഷം നീണ്ട് നിൽക്കുന്ന ആഘോഷ പരിപാടികൾക്ക് രൂപീകരിക്കപ്പെട്ട ജനകീയ സ്വാഗതസംഘം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ വിപുലമായ ഇടപെടലുകൾ വഴി സമാഹരിച്ച തുകയും സ്കൂൾ അധ്യാപക വിഹിതവും ,ഒപ്പം സൗജന്യമായി വിവിധ ജോലികൾ ചെയ്തു നൽകിയ തൊഴിലാളികൾ കൂടി ഒറ്റക്കെട്ടായി കൈകോർത്തപ്പോൾ അടുത്ത മഴക്കാലത്തെ പേടിക്കാതെ 3 വീടുകളിലെ കുട്ടികൾക്ക് ധൈര്യമായി പഠിക്കാം.
1921-ൽ വട്ടക്കണ്ടിയിൽ പെരവക്കുട്ടി മാസ്റ്റർ എന്ന അക്ഷരസ്നേഹി സ്ഥാപിച്ച ഈ വിദ്യാലയം പാഠ്യപാമ്യേതര വിഷയങ്ങളിൽ നടത്തിയ ഇടപെടലുകൾ നേരെത്തെയും ചർച്ചയായിരുന്നു . അയ്യായിരത്തിലധികം പുസ്തകങ്ങൾ സമാഹരിച്ച പുസ്തക വണ്ടിയും, സമ്പൂർണ്ണ ഹോം ലൈബ്രറിയും, എല്ലാ കുട്ടികളുടെയും വീട്ടിൽ അടുക്കളത്തോട്ടവും, തുടങ്ങിയ പദ്ധതികൾ ഇതിൽ ചിലതാണ് കുട്ടികൾക്ക് പഠനത്തോടൊപ്പം എൽ ഇ.ഡി ബൾബ് നിർമ്മാണം കുട നിർമ്മാണം തുടങ്ങി വിവിധ പരിശീലന പരിപാടികൾ കൂടി നടന്ന് വരുന്നു ജനകീയ പങ്കാളിത്തത്തോടെ സ്കൂളിൽ സ്മാർട്ട് ക്ലാസ് റൂമുകളും ,ഗാഡനും ,ഇൻറർലോക്കുമൊക്കെ ഒരുക്കി നേരെത്തെയും ഈ വിദ്യാലയം ചർച്ചയായി മാറിയിരുന്നു. ഈ കോവിഡ് കാലത്ത് മൂന്ന് കുട്ടികളുടെ വീടെന്ന സ്വപ്നം യാഥാർത്ഥ്യമാക്കലിലൂടെ അറിവ് പകരുക മാത്രമല്ല സ്‌നേഹത്തിന്റെ ചേർത്ത് പിടിക്കലിനായി ഇടപെടുകകൂടിയാണ് ഈ വിദ്യാലയവും, നാട്ടുകാരും, പി.ടി.എയും.
മാർച്ച് 5-ന് ഈ മൂന്ന് വീടുകളുടെയും താക്കോൽ ദാനം ഡോക്ടർ എംകെ മുനീർ എം.എൽ.എ യുടെ അധ്യക്ഷതയിൽ കേരള പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ് നിർവ്വഹിക്കും എം.കെരാഘവൻ എംപി പരിപാടിയിൽ മുഖ്യാതിഥിയായി പങ്കെടുക്കും
Tags:
School