ചെറുവണ്ണൂർ - കൊളത്തറ റോഡ്: പുനരധിവാസ പാക്കേജിന് അംഗീകാരം

 

ഫറോക്ക്: ചെറുവണ്ണൂർ - കൊളത്തറ റോഡിൻ്റെ സ്ഥലമെടുപ്പിൽ കച്ചവടക്കാർക്കുള്ള പുനരധിവാസ പാക്കേജിന് അംഗീകാരമായതായി പൊതുമരാമത്ത് -ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് വ്യക്തമാക്കി.



റോഡിന്റെ നവീകരണത്തിനായി ഏറ്റെടുക്കുന്ന ഭൂമിയിൽ ഉൾപ്പെട്ട കച്ചവടക്കാർക്കെന്ന പോലെ തൊഴിലാളികൾക്കും പുനരധിവാസ പാക്കേജ് പ്രകാരം ആനുകൂല്യം ലഭിക്കും. ഇതുപ്രകാരം കച്ചവട സ്ഥാപനങ്ങൾക്ക് പരമാവധി 2 ലക്ഷം രൂപയും സ്ഥാപനത്തിലെ 2 തൊഴിലാളികൾക്ക് പ്രതിമാസം 6000 രൂപ പ്രകാരം 6 മാസത്തേക്ക് 36000 രൂപയുമാണ് ലഭിക്കുക.16 സ്ഥാപനങ്ങളാണ് ഈ റോഡിനായി ഏറ്റെടുക്കുന്ന സ്ഥലത്തുള്ളത്. റോഡ് നവീകരണത്തിനായി 12.34 കോടിയുടെ പ്രവൃത്തി ടെൻഡർ ചെയ്ത് പ്രാരംഭ നടപടികൾ ആരംഭിച്ചിട്ടുണ്ട്.

സ്ഥലമെടുപ്പിന് രണ്ട് തവണയായി 26.52 കോടിയും 5.28 കോടിയും അനുവദിച്ചിരുന്നു. നടപടികൾ ത്വരിതപ്പെടുത്താൻ നിർദ്ദേശം നൽകിയതായി മന്ത്രി അറിയിച്ചു.
Previous Post Next Post