നരിക്കുനി അഗ്നിരക്ഷാ സേനയ്‌ക്ക് പുതിയ ഉപകരണങ്ങൾ

നരിക്കുനി അഗ്നിരക്ഷാനിലയത്തിൽ പുതുതായി അനുവദിച്ച വാഹനങ്ങൾ എം.കെ. മുനീർ എം.എൽ.എ. ഫ്ളാഗ് ഓഫ് ചെയ്യുന്നു


നരിക്കുനി : അഗ്നിരക്ഷാനിലയത്തിൽ പുതുതായി അനുവദിച്ച വാട്ടർ ടെൻഡർ, ഫസ്റ്റ് റെസ്പോൺസ് വെഹിക്കിൾ എന്നിവ ഫ്ളാഗ് ഓഫ് ചെയ്തു. എം.കെ. മുനീർ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. വലിയ തീപ്പിടിത്തമുണ്ടായാൽ അണയ്ക്കുന്നതിന് മോണിറ്റർ സംവിധാനമുള്ളതാണ് വാട്ടർ ടെണ്ടർ. ഗ്യാസ് ഫയർ ഫലപ്രദമായി നേരിടുന്നതിന് ഫസ്റ്റ് റെസ്പോൺസ് വെഹിക്കിളും ഉപകരിക്കും.


നരിക്കുനി സ്റ്റേഷൻ ഓഫീസർ കെ.പി. ജയപ്രകാശ്, അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ടി.പി. രാമചന്ദ്രൻ, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സി.കെ. സലീം, വാർഡ് മെമ്പർ ടി.കെ. സുനിൽ കുമാർ, സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ സജി ചാക്കോ, ഗണേശൻ, വിജയൻ തുടങ്ങിയവർ പങ്കെടുത്തു
Previous Post Next Post