അത്തോളിയിൽ ഇനി എന്ന് വരും ബസ് സ്റ്റാൻഡ്


അത്തോളി: ബസ് സ്റ്റാൻഡിനായുള്ള അത്തോളിക്കാരുടെ വർഷങ്ങൾ നീണ്ട കാത്തിരിപ്പ് തുടരുന്നു. 45 വർഷം തുടർച്ചയായി ഗ്രാമപഞ്ചായത്ത് ഭരിച്ച ഇടതു മുന്നണിയുടെ പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനങ്ങളിലൊന്നായിരുന്നു അത്തോളിയിൽ അത്യാധുനിക സേവനങ്ങളോടെ ഒരു ബസ് സ്റ്റാൻഡ് നിർമ്മിക്കുക എന്നുള്ളത്. അതിനായി ടൗണിൽ സ്ഥലവും കണ്ടു വെച്ചു. 



എന്നാൽ കഴിഞ്ഞ നാല് പതിറ്റാണ്ട് കാലമായി നടപടികളൊന്നുമായില്ല. തുടർന്ന് വന്ന യു.ഡി.എഫ് ഭരണസമിതി ബസ് സ്റ്റാൻഡും ഷോപ്പിംഗ് കോപ്ലക്സും പണിയുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും അന്ന് ടൗണിൽ മതിയായ സ്ഥലം ലഭിക്കാത്തതിനാൽ നടന്നില്ല. ഒരേ സമയം 5 ഓളം ബസുകൾ നിർത്തിയിടുന്ന ടൗണിൽ ഗതാഗത തടസവും പതിവാകുകയാണ്. 
Previous Post Next Post