തിരുവമ്പാടി നിയോജകമണ്ഡലത്തിലെ റോഡുകളുടെ പുനരുദ്ധാരണത്തിന് ഒരുകോടിതിരുവമ്പാടി : നിയോജകമണ്ഡലത്തിലെ കാലവർഷക്കെടുതിയിൽ തകർന്ന റോഡുകളുടെ പുനരുദ്ധാരണത്തിന് സംസ്ഥാന സർക്കാർ ഒരുകോടി രൂപ അനുവദിച്ചു.


റോഡുകളുടെ പേരും തുക (ലക്ഷം)യും 

കൊടിയത്തൂർ പഞ്ചായത്തിലെ 

 • കണ്ണാംപറമ്പ് -കൂമൻതൊടി -മാട്ടുമുറി (അഞ്ച്), 
 • ചെറുത്തോട് -എളംകുറ്റി (അഞ്ച്) 

കാരശ്ശേരി പഞ്ചായത്തിലെ 
 • ഇല്ലിത്തോട് - തൊമ്മൻകട -സണ്ണിപ്പടി (10 ),
 • സർക്കാർ പറമ്പ് -വലിയപറമ്പ് (10), 
മുക്കം നഗരസഭയിലെ 
 • പെരുമ്പടപ്പ് - കാഞ്ഞിരമുഴി (10 ), 

കൂടരഞ്ഞി പഞ്ചായത്തിലെ 
 • കക്കാടംപൊയിൽ -ചീങ്കണ്ണി (10 ),
 • പുന്നക്കുന്നേൽ- ഐക്കരപ്പടി റോഡ് (അഞ്ച്), 

തിരുവമ്പാടി പഞ്ചായത്തിലെ 
 • ആനക്കാംപൊയിൽ -ഓടപ്പൊയിൽ (അഞ്ച്),
 • കരിമ്പ് -പൂമരത്തുംകൊല്ലി (10 ), 
 • പൊന്നങ്കയം -അമ്പലപ്പടി (10), 

കോടഞ്ചേരി പഞ്ചായത്തിലെ 
 • പൂക്കോട്ടിപ്പടി -പനച്ചിക്കതാഴെ (അഞ്ച്), 

പുതുപ്പാടി പഞ്ചായത്തിലെ 
 • അടിവാരം -പൊട്ടിക്കൈ - വള്ളിയാട് ( 10 )
 • വയനാടൻ കുന്ന് റോഡ് (അഞ്ച്) 

എന്നീ പ്രവൃത്തികൾക്കാണ് തുക അനുവദിച്ചത്. വൈകാതെ ടെൻഡർ ചെയ്ത് പ്രവൃത്തി ആരംഭിക്കുമെന്ന് ലിന്റോ ജോസഫ് എം.എൽ.എ. അറിയിച്ചു.
Previous Post Next Post