സൈബർ പാർക്കിലേക്ക് ഗോകുലം ഗ്രൂപ്പും

സർക്കാർ സൈബർപാർക്കിൽ തുടങ്ങിയ ജി.ജെ. ഗ്ലോബൽ ഐ.ടി. വെഞ്ച്വേഴ്‌സ് കമ്പനി ഗോകുലം ഗ്രൂപ്പ് ചെയർമാൻ ഗോകുലം ഗോപാലൻ ഉദ്ഘാടനം ചെയ്യുന്നു

കോഴിക്കോട് : സർക്കാർ സൈബർപാർക്കിൽ ഐ.ടി. കമ്പനിയുമായി ഗോകുലം ഗ്രൂപ്പ്. സൈബർപാർക്ക് സഹ്യ ബിൽഡിങ്ങിൽ തുടങ്ങിയ ജി.ജെ. ഗ്ലോബൽ ഐ.ടി. വെഞ്ച്വേഴ്‌സ് കമ്പനിയുടെ ഉദ്ഘാടനം ഗോകുലം ഗ്രൂപ്പ് ചെയർമാൻ ഗോകുലം ഗോപാലൻ നിർവഹിച്ചു.


ജി.ജെ. ഗ്ലോബൽ എം.എസ്.എം.ഇ.കൾ മുതൽ സംരംഭങ്ങൾക്കുവരെ ഫിൻടെക്, ഇ-കൊമേഴ്‌സ്, ഇ.ആർ.പി. മുതലായ സേവനങ്ങളാണ് നൽകുന്നത്.

സി.ഇ.ഒ. ആർ. ജാനകീരാമൻ, സി.ടി.ഒ. ജിമ്മി ജേക്കബ്, ഡയറക്ടർമാരായ എം. ഷജീർ, പി.കെ. ഷംസീർ, സൈബർപാർക്ക് ജനറൽ മാനേജർ വിവേക് നായർ തുടങ്ങിയവർ പങ്കെടുത്തു. സൈബർപാർക്ക് വികസനത്തിൽ പങ്കാളിയാകാനും ഗോകുലം ആലോചിക്കുന്നുണ്ട്
Previous Post Next Post