റോഡു പണിയും നഗരസൗന്ദര്യവത്ക്കരണവും: ഗതാഗതക്കുരുക്കിൽ വീർപ്പുമുട്ടി മുക്കം ടൗൺ


മുക്കം: മുക്കത്ത് ഗതാഗതക്കുരുക്ക് രൂക്ഷം.കഴിഞ്ഞ രണ്ടു മൂന്നു ദിവസമായി മുക്കം നഗരത്തിലെ റോഡുപണിയും സൗന്ദര്യവത്ക്കരണവും മൂലമുള്ള ഗതാഗതക്കുരുക്കിൽ പൊറുതിമുട്ടി ജനങ്ങൾ.

രാവിലെ തുടങ്ങുന്ന ഗതാഗതക്കുരുക്ക് ഉച്ചയോടടുക്കുമ്പോൾ വാഹനങ്ങളുടെ നീണ്ട നിര അവസാനിക്കുന്നത് ഓടത്തെരുവിൽ.രണ്ടും മൂന്നും മണിക്കൂർ വരെ കുരുക്കിൽപ്പെട്ട നിരവധി യാത്രികരാണുള്ളത്.സംസ്ഥാന പാതയുടെ അവസ്ഥയിതാണെങ്കിൽ മുക്കം നഗരത്തിലേക്കുള്ള പ്രവേശന മാർഗങ്ങളിലും സ്ഥിതി മറിച്ചല്ല. ബൈപ്പാസിലൂടെയുള്ള യാത്ര പലപ്പോഴും അതിസങ്കീർണമായി മാറുന്നു. മുക്കം ആലിൻ ചുവടിനു സമീപവും പരിസര പ്രദേശങ്ങളും ഇൻ്റർലോക്ക് ജോലി പുരോഗമിക്കുന്നതിനാൽ നഗര ഹൃദയം ഗതാഗതക്കുരുക്കിൽ വീർപ്പുമുട്ടുന്നു.


കടുത്ത ട്രാഫിക് കുരുക്കിലകപ്പെടുന്നത് അത്യാവശ്യ യാത്രക്കാരെയും ആംബുലൻസ് ഉൾപ്പെടെയുള്ള ഗതാഗത സംവിധാനങ്ങളെയും സാരമായി ബാധിക്കുന്നുണ്ട്. റോഡ് വികസനത്തിൻ്റെ പേരിലുള്ള ഈ വീർപ്പുമുട്ടലിന് താൽക്കാലികമായെങ്കിലും ഉ പരിഹാരം ഉടൻ കണ്ടെത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.വ്യാപാര സ്ഥാപനങ്ങളെയും ഇത് ബാധിച്ചിട്ടുണ്ട്.
Previous Post Next Post