ബേപ്പൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിന് മൂന്നു കോടി രൂപയുടെ ഭരണാനുമതി


ബേപ്പൂർ: ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിന് പുതിയ കെട്ടിടം നിർമിക്കുന്നതിന് മൂന്നുകോടി രൂപ അനുവദിച്ചതായി പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് അറിയിച്ചു. പൊതുമരാമത്ത് കെട്ടിട വിഭാഗത്തിന്റെ മേൽനോട്ടത്തിലാണ് പുതിയ കെട്ടിടം നിർമിക്കുക.


നടപടിക്രമങ്ങൾ വേഗത്തിൽ പൂർത്തിയാക്കി നിർമാണ പ്രവൃത്തി ആരംഭിക്കുവാൻ നിർദ്ദേശം നൽകിയതായും മന്ത്രി അറിയിച്ചു. നേരത്തെ കിഫ്ബി മുഖേന മൂന്നു കോടിയും എം.എൽ.എ ആസ്തിവികസനഫണ്ടിൽ നിന്ന് 50 ലക്ഷവും സ്കൂൾ കെട്ടിടത്തിനായി അനുവദിച്ചിരുന്നു. ഈ കെട്ടിടങ്ങളുടെ പ്രവൃത്തി പൂർത്തിയായി.
Previous Post Next Post