സംസ്ഥാനത്ത് പ്ലസ് വണ്‍ പരീക്ഷ മാറ്റിവച്ചു; പുതുക്കിയ തിയ്യതികൾ അറിയാം


തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വണ്‍ പരീക്ഷ മാറ്റിവച്ചു. പുതുക്കിയ തീയതി പ്രകാരം ജൂണ്‍ 13 മുതല്‍ 30 വരെ പരീക്ഷ നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു.

പ്ലസ് വണ്‍, വിഎച്ച്എസ്ഇ പരീക്ഷ ജൂണ്‍ രണ്ട് മുതല്‍ 18 വരെ നടത്തുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. ജൂണ്‍ രണ്ട് മുതല്‍ ഏഴ് വരെ പ്ലസ് വണ്‍ മോഡല്‍ പരീക്ഷയും നടക്കും.


രണ്ടാംവര്‍ഷ ഹയര്‍ സെക്കന്‍ഡറി ക്ലാസ് ജൂലായ് ഒന്ന് മുതല്‍ ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു

സ്‌കൂള്‍ തുറക്കലിന് ജൂണ്‍ ഒന്നിന് വിപുലമായ പ്രവേശനോത്സവം നടത്തും. സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് നടത്തും. ഒന്നാം ക്ലാസ് പ്രവേശനം ഏപ്രില്‍ 27 മുതല്‍ ആരംഭിക്കും. കോവിഡ് മാര്‍ഗരേഖ പിന്തുടര്‍ന്നാകും പ്രവേശനോത്സവമെന്നും മന്ത്രി അറിയിച്ചു.
Previous Post Next Post