ട്രാക്ക് അറ്റകുറ്റപ്പണി: മേയ് ഒന്നു വരെ ട്രെയിന്‍ ഗതാഗത നിയന്ത്രണം


കൊച്ചി: തൃശൂര്‍, എറണാകുളം യാര്‍ഡുകളില്‍ ട്രാക്ക് അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ നാളെ മുതല്‍ മേയ് ഒന്നു വരെ ട്രെയിന്‍ സര്‍വീസുകള്‍ക്ക് നിയന്ത്രണം. നാലു ട്രെയിനുകള്‍ പൂര്‍ണമായും മൂന്നെണ്ണം ഭാഗികമായും റദ്ദാക്കി. 19 ട്രെയിനുകള്‍ പുറപ്പെടാന്‍ വൈകും. അഞ്ചു ട്രെയിനുകള്‍ വഴിതിരിച്ചുവിടും.
പൂര്‍ണമായും റദ്ദാക്കിയ ട്രെയിനുകള്‍
  • (18, 20, 22, 25). എറണാകുളം-ഷൊര്‍ണൂര്‍ മെമു 
  • (22, 23, 25, 29, മേയ് ഒന്ന്). എറണാകുളം-ഗുരുവായൂര്‍ പാസഞ്ചര്‍,  കോട്ടയം-നിലമ്പൂര്‍ പാസഞ്ചര്‍, നിലമ്പൂര്‍ -കോട്ടയം പാസഞ്ചര്‍ 
ഭാഗികമായി റദ്ദാക്കിയ ട്രെയിനുകള്‍
  • കണ്ണൂര്‍-എറണാകുളം ഇന്‍റര്‍സിറ്റി എക്‌സ്പ്രസ് (22, 25, 30, മേയ് ഒന്ന് തീയതികളില്‍ ആലുവ വരെ മാത്രം സര്‍വീസ്, 23, 29 തീയതികളില്‍ എറണാകുളം ടൗണിലും സര്‍വീസ് അവസാനിപ്പിക്കും). 
  • ചെന്നൈ-എഗ്‌മോര്‍-ഗുരുവായൂര്‍ എക്‌സ്പ്രസ് (23നും 25നും എറണാകുളത്ത് സര്‍വീസ് അവസാനിപ്പിക്കും). 
  • 24ന് ടാറ്റ നഗര്‍ എറണാകുളം ദ്വൈവാര എക്‌സ്പ്രസ് എറണാകുളം ടൗണില്‍ യാത്ര അവസാനിപ്പിക്കും.


പുറപ്പെടാന്‍ വൈകുന്ന ട്രെയിനുകള്‍
  • മംഗളൂരു-തിരുവനന്തപുരം എക്‌സ്പ്രസ് 18നും, 20നും വൈകുന്നേരം 3.50ന്. 
  • കന്യാകുമാരി-ബംഗളൂരു ഐലന്‍ഡ് 18, 20 തീയതികളില്‍ ഉച്ചയ്ക്ക് 12.10ന്.
  • എറണാകുളം-പൂനെ പൂര്‍ണ എക്‌സ്പ്രസ് 18ന് രാത്രി 8.50ന്. 
  • തിരുവനന്തപുരം-കണ്ണൂര്‍ ജനശതാബ്ദി 18, 20 തീയതികളില്‍ വൈകിട്ട് 4.30ന്. 
  • തിരുവനന്തപുരം-ഹസ്രത്ത് നിസാമുദ്ദീന്‍ സൂപ്പര്‍ഫാസ്റ്റ് 20ന് വൈകിട്ട് 4.40ന്.
  • എറണാകുളം-ഓഖ എക്‌സ്പ്രസ് 22, 29 തീയതികളില്‍ രാത്രി 11.25ന്. 
  • കൊച്ചുവേളി-മൈസൂരു എക്‌സ്പ്രസ് 22, 23, 25, 29 തീയതികളില്‍ വൈകിട്ട് 6.15ന്.
  • കന്യാകുമാരി -ഹിമസാഗര്‍ എക്‌സ്പ്രസ് 22, 29 തീയതികളില്‍ വൈകിട്ട് 3.45ന്. 
  • കൊച്ചുവേളി-ശ്രീഗംഗാനഗര്‍ എക്‌സ്പ്രസ് 23ന് വൈകിട്ട് 6.45ന്. 
  • തിരുവനന്തപുരം-ഷാലിമാര്‍ എക്‌സ്പ്രസ് 23ന് വൈകിട്ട് 5.55ന്. 
  • എറണാകുളം-കണ്ണൂര്‍ ഇന്‍റര്‍സിറ്റി 24, 26 തീയതികളില്‍ രാവിലെ 6.30ന്. 
  • ചെന്നൈ-തിരുവനന്തപുരം ഡെയ്‌ലി സൂപ്പര്‍ ഫാസ്റ്റ് 23, 26 തീയതികളില്‍ വൈകിട്ട് 4.50ന്.
Previous Post Next Post