അവർക്കും ഭംഗിയായി ആസ്വദിക്കാം: ഭീന്നശേഷിക്കാര്‍ക്കായി സൗകര്യങ്ങളൊരുക്കി കാപ്പാട് ബീച്ച്



കാപ്പാട്: ടൂറിസം വകുപ്പിന്‍റെ കീഴിലുള്ള സഞ്ചാരകേന്ദ്രങ്ങള്‍ ഭിന്നശേഷി സൗഹൃദമാക്കുന്ന പ്രവര്‍ത്തനം ഊര്‍ജ്ജിതപ്പെടുത്തണമെന്ന് മെയ് 20 ന് ചുമതലയേറ്റപ്പോള്‍ തന്നെ മന്ത്രി മുഹമ്മദ് റിയാസ്  നിര്‍ദ്ദേശിച്ചിരുന്നു. 


ഇതിൻ്റെ ഭാഗമായി കോഴിക്കോട് കാപ്പാട് ബീച്ചില്‍ ഭീന്നശേഷിക്കാര്‍ക്കായി  ഏര്‍പ്പെടുത്തിയ പ്രത്യേക സൗകര്യം ശ്രദ്ധേയമാണ്. ബീച്ചില്‍ ഇറങ്ങാനും ഇഷ്ടം പോലെ ആസ്വദിക്കാനും സാധിക്കുന്ന തരത്തില്‍  ആംഫിബിയസ് ചെയര്‍ ഉപയോഗിച്ചാണ് കാപ്പാട് ബീച്ച് ഭിന്നശേഷി സൗഹൃദമാക്കിയത്.
Previous Post Next Post