മുക്കത്ത് വാഹനാപകടം: 3 പേർക്ക് പരിക്ക്


മുക്കം: മുക്കത്ത് ബസ് തട്ടി ഇരുചക്ര വാഹന യാത്രികരായ മൂന്ന് പേർക്ക് പരിക്ക്. ഉച്ചക്ക് 12 മണിയോടെ ബസ് സ്റ്റാൻ്റിനു സമീപം നടന്ന വാഹനാപകടത്തിൽ കുടുംബത്തിലെ മൂന്ന് പേർക്കാണ്  പരിക്കേറ്റത്. ഇവർ സഞ്ചരിച്ച വാഹനത്തിൽ സ്വകാര്യ ബസ് വന്നിടിക്കുകയായിരുന്നു എന്നാണ് വിവരം.
മുക്കം ചോലക്കൽ യൂസുഫ് (47), ഭാര്യ ബുഷ്റ (43), മകൾ ഫാത്തിമ സിയ (8) എന്നിവർക്കാണ് പരിക്കേറ്റത്. മൂന്ന് പേരെയും മുക്കത്തെ സ്വകാര്യ ആശുപത്രിയിലെ പ്രാഥമിക ചികിത്സക്കു ശേഷം മെഡിക്കൽ കോളേജിലേക്ക് മാറ്റി.

    അപകടത്തിൻ്റെ CCTV ദ്യശ്യം


യൂസുഫിൻ്റെ തുടയെല്ലിനും ഭാര്യ ബുഷ്റയുടെ തലക്കും സാരമായ പരിക്കേറ്റതായാണ് വിവരം. കുട്ടിയുടെ വലതുകാലിൻ്റെ മുട്ടിന് താഴെയും തലക്കും ചെറിയ പരിക്കുപറ്റി. മറ്റു വിവരങ്ങൾ ലഭ്യമായിട്ടില്ല.
Post a Comment (0)
Previous Post Next Post