പാലക്കാട് വെടിക്കെട്ടിനിടെ അപകടം; 6 പേർക്ക് പരുക്ക്


പാലക്കാട്:കണ്ണമ്പ്ര വേലയോടനുബന്ധിച്ചുള്ള വെടിക്കെട്ടിനിടെ അപകടം. വെടിക്കെട്ട് അപകടത്തിൽ ആറ് പേർക്ക് പരുക്കേറ്റു. വെടിക്കെട്ട് കാണാനെത്തിയവർക്കാണ് പരുക്കേറ്റത്. കമ്പിയും ചീളും തെറിച്ചാണ് അപകടം ഉണ്ടായത്.
വേലയോടനുബന്ധിച്ചു നടന്ന വെടിക്കെട്ടിന്റെ അവസാന സമയത്താണ് അപകടം ഉണ്ടായത്. രണ്ടുപേരുടെ പരുക്ക് ഗുരുതരമാണ്. മൈതാനത്തിന് ചുറ്റും നിന്നിരുന്ന പലർക്കും ചെറിയ തോതിൽ പരുക്കേറ്റിട്ടുണ്ട്. ഗുരുതരമായി പരുക്കേറ്റവരെ നെന്മാറയിലെ ആശുപത്രിയിലും ബാക്കിയുള്ളവരെ വടക്കഞ്ചേരിയിലെ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
Previous Post Next Post