ഉദ്ഘാടനം കഴിഞ്ഞ് രണ്ട് ദിവസം പിന്നിടുമ്പോയേക്കും എളമരം കടവ് സാക്ഷിയായത് ആറ് വാഹനാപകടങ്ങൾക്ക്

 
എളമരം: മലപ്പുറം- കോഴിക്കോട് ജില്ലകളെ ബന്ധിപ്പിച്ചുകൊണ്ട് കഴിഞ്ഞ ദിവസം തുറന്ന് നൽകിയ എളമരം കടവ് പാലത്തിൽ നിരന്തരം അപകടം. ഉദ്ഘാടനം കഴിഞ്ഞതിനു ശേഷം ആറ് വാഹനാപകടമാണ് 48 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തത്. മാവൂർ ഭാഗത്ത് താൽക്കാലിക ട്രാഫിക് സംവിധാനം ഒരുക്കിയെങ്കിലും അപകടം തുടർന്നതോടെ കോഴിക്കോട് ജില്ല പോലീസ് അസിസ്റ്റൻ്റ് കമ്മീഷണർ കുഞ്ഞുമൊയ്തീൻകുട്ടി സ്ഥലം സന്ദർശിച്ചു. അപകടമൊഴിവാക്കാൻ വേണ്ടത് ചെയ്യുമെന്ന് അദ്ധേഹം പറഞ്ഞു.
ഗതാഗതത്തിനു തുറന്നു കൊടുത്ത എളമരം കടവ് പാലം മാവൂർ ഭാഗത്തെ അപ്രോച്ച് റോഡിൽ സുരക്ഷാസംവിധാനങ്ങൾ ഇല്ലാത്ത ആദ്യദിവസംതന്നെ നാല് അപകടങ്ങൾക്കാണ് കാരണമായത്. ഇതോടെ താൽക്കാലിക സൗകര്യ ഒരുക്കിയിട്ടും ഇന്ന് വീണ്ടും അപകടം നടന്നതോടെയാണ് അസിസ്റ്റൻ്റ് കമ്മീഷണർ വിഷയത്തിൽ ഇടപെട്ടത്. നാളെ രാവിലെ വേണ്ട മാറ്റങ്ങൾ ഒരുക്കുമെന്ന് അദ്ദേഹം പറഞ്ഞു.
1 / 5
2 / 5


റൗണ്ട് എബൗട്ടൊ, മറ്റ് സുരക്ഷാ സംവിധാനങ്ങളോ ഇല്ലാത്തത് അപകടസാധ്യത കാരണമാകുന്നെന്നാണ് വിലയിരുത്തൽ.പാലത്തിൽ നിന്ന് മാവൂർ, കൂളിമാട് ഭാഗങ്ങളിലേക്ക് വാഹനങ്ങൾ പ്രവേശിക്കുന്ന സ്ഥലത്ത് ഇറക്കവും വളവും എല്ലാം കൂടി ചേർന്ന സ്ഥലമാണ്. ട്രാഫിക് നിയമങ്ങൾ പാലിച്ച് മാത്രമേ വാഹനം ഓാക്കാവു എന്നും അസിസ്റ്റൻൻ്റ് കമ്മീഷണർ അറിയിച്ചു.
Previous Post Next Post