കുട്ടമ്പൂരില്‍ 14-കാരന്‍ കുളത്തില്‍ മുങ്ങിമരിച്ചു


നരിക്കുനി: കുട്ടമ്പൂരില്‍  14 കാരന്‍ പള്ളി കുളത്തില്‍ മുങ്ങി മരിച്ചു. കൊടുവള്ളി നടമ്മല്‍പൊയില്‍ സ്വദേശി മുഹമ്മദ് സിനാന്‍ (14) ആണ് മുങ്ങി മരിച്ചത്. കുട്ടമ്പൂര്‍ ദാറുല്‍ ഹിദായ കോളേജിലെ വിദ്യാര്‍ത്ഥിയാണ്. 


Read alsoഅരമണിക്കൂർ മുൻപേ പുറപ്പെടും, 1.15 മണിക്കൂർ വഴിയിൽ കിടക്കും; പകൽ എക്സിക്യൂട്ടീവ്, രാത്രി ലോക്കൽ

വിദ്യാർത്ഥിയെ കാണാതായതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് വൈകിട്ട് കുളത്തിൽ മുങ്ങിക്കിടക്കുന്നതായി കണ്ടെത്തിയത്. ഉടൻ തന്നെ കരക്കെത്തിച്ച് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. മൃതദേഹം മോർച്ചറിയിലേക്കു മാറ്റി.

Previous Post Next Post