കല്ലായി റോഡിലെ ഹോട്ടലിലെ അടുക്കളയിൽ നിന്ന് അസഹനീയ ശബ്ദം; മനുഷ്യാവകാശ കമ്മീഷനിൽ പരാതി


കോഴിക്കോട്: ഹോട്ടലിൽ നിന്നുള്ള ശബ്ദം അസഹനീയമാണെന്ന് മനുഷ്യാവകാശ കമ്മീഷനിൽ പരാതി. കല്ലായി റോഡിലെ വുഡീസ് ഹോട്ടലിനെതിരെയാണ് ചാലപ്പുറം സ്വദേശികളായ കെ. ഹരികുമാറും കെ രാഘവനും പരാതി ഉന്നയിച്ചത്. അടുക്കളയിൽ നിന്നാണ് അസഹനീയമായ ശബ്ദം ഉയരുന്നതെന്നും ശബ്ദം നിയന്ത്രിക്കണമെന്നും പരാതിക്കാർ പറഞ്ഞു. പരാതിയെ തുടർന്ന് സ്വകാര്യ ഹോട്ടലിൽ നിന്നുള്ള ശബ്ദമലിനീകരണം പരിശോധിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു.
കോഴിക്കോട് ജില്ലാ കളക്ടർക്കും കോഴിക്കോട് നഗരസഭാ സെക്രട്ടറിക്കുമാണ് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ ബൈജു നാഥ് ഉത്തരവ് നൽകിയത്. ജൂൺ 29ന് മുമ്പ് റിപ്പോർട്ട് സമർപ്പിക്കണം. മനുഷ്യാവകാശ കമ്മീഷൻ നിർദ്ദേശാനുസരണം മലിനീകരണ നിയന്ത്രണ ബോർഡ് പരിശോധന നടത്തിയപ്പോൾ യന്ത്രങ്ങൾ ഓഫാക്കി ഉദ്യോഗസ്ഥരെ തെറ്റിദ്ധരിപ്പിച്ചതായി പരാതിയിൽ പറയുന്നു.
Post a Comment (0)
Previous Post Next Post