വടകരയിൽ ഡോൾഫിന്റെ ജഡം നീക്കുന്നതിനിടയിൽ കടൽഭിത്തിയിൽ വീണുമരിച്ചു


വടകര: കടൽഭിത്തിക്കിടയിൽ അടിഞ്ഞ ഡോൾഫിന്റെ ജഡം നീക്കുന്നതിനിടയിൽ വീണ് പരിക്കേറ്റ് മരിച്ചു. പുറങ്കര വളപ്പിൽ ഭാഗം എരഞ്ഞിക്ക വളപ്പിൽ മനാഫ് (46) ആണ് മരിച്ചത്. ഞായറാഴ്ച ഉച്ച രണ്ടരയോടെയാണ് സംഭവം.
വീടിന്റെ പരിസരത്തുനിന്ന് ദുർഗന്ധംവമിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനക്കിടെയാണ് കടൽഭിത്തിക്കിടയിൽ ചത്ത ഡോൾഫിനെ കണ്ടത്. ഡോൾഫിനെ മുള കൊണ്ട് കടലിലേക്ക് തള്ളിവിടാൻ മനാഫ് ശ്രമിക്കുന്നതിനിടയിൽ കടൽഭിത്തിയിൽ നെഞ്ചിടിച്ച് വീഴുകയായിരുന്നു. ഉടനെ വടകര സ്വകാര്യ ആശുപത്രിയിലും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജിലും എത്തിച്ചു. രാത്രി എട്ട് മണിയോടെ മരിച്ചു. പരേതനായ ഇബ്രാഹീമിന്റെയും അയിശുവിന്റെയും മകനാണ്. ഭാര്യ: സക്കീന. മക്കൾ: സഫ്ന, മുസ്താക്ക്.
Previous Post Next Post