ജില്ലയിലെ അധ്യാപക നിയമനങ്ങൾ
കോഴിക്കോട്: ജില്ലയിലെ വിവിധ സ്ക്കൂളുകളിലുള്ള അധ്യാപക ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു.

സ്കൂളുകളുടെ പേരും, കൂടിക്കാഴ്ച്ചകളുടെ തിയ്യതിയും താഴെ

കൊളത്തൂർ ഗവ. ഹയർസെക്കൻഡറി 

നന്മണ്ട : കൊളത്തൂർ ഗവ. ഹയർസെക്കൻഡറി സ്കൂൾ ഹയർസെക്കൻഡറി വിഭാഗത്തിൽ താത്കാലികാടിസ്ഥാനത്തിൽ ബോട്ടണി ജൂനിയർ അധ്യാപക നിയമനത്തിനുള്ള അഭിമുഖം 18-ന് തിങ്കളാഴ്ച 10 മണിക്ക് സ്കൂൾ ഓഫീസിൽ നടക്കും.
പുതുപ്പണം ജെ.എൻ.എം. ഗവ. ഹയർസെക്കൻഡറി 

പുതുപ്പണം : പുതുപ്പണം ജെ.എൻ.എം. ഗവ. ഹയർസെക്കൻഡറി സ്കൂളിൽ എഫ്.ടി.സി.എം., ഓഫീസ് അസിസ്റ്റന്റ് ഒഴിവുകളിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. അഭിമുഖം 15-ന് 10 മണിക്ക്.
Previous Post Next Post