ഈങ്ങാപ്പുഴ സ്വദേശി ഗുണ്ടല്‍പേട്ടില്‍ വാഹനാപകടത്തിൽ മരണപ്പെട്ടു
ഗുണ്ടല്‍പേട്ട്: ഇന്ന് രാവിലെ  ഉണ്ടായ വാഹനാപകടത്തില്‍ ഈങ്ങാപ്പുഴ പൂലോട് സ്വദേശി നെടുവേലില്‍ നവാസ് (38) മരണപ്പെട്ടു.

ഈങ്ങാപ്പുഴയില്‍ പച്ചക്കറി വ്യാപാരം നടത്തുകയായിരുന്ന നവാസ് പച്ചക്കറിയെടുക്കാന്‍ പുറപ്പെട്ട ഗുഡ്സ് വാഹനം ഗ്യാസ് ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
അപകടത്തില്‍ ഗുഡ്സ് വാഹനം പൂര്‍ണ്ണമായും തകര്‍ന്നു. ഒപ്പമുണ്ടായിരുന്ന രണ്ടുപേര്‍ പരിക്കുകളോടെ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു. 

പിതാവ്: അബ്ദുസമദ് നെടുവേലിൽ
മാതാവ്: നബീസ
ഭാര്യ: സുഹറ
സഹോദരൻ: നജീബ്
Previous Post Next Post