പൂനൂരില്‍ യുവാവ് പുഴയില്‍ വീണ് മരിച്ചുപൂനൂർ:പൂനൂരില്‍ യുവാവ് പുഴയില്‍ വീണ് മരിച്ചു. മഠത്തുംപൊയില്‍ അത്തായക്കുന്നുമ്മല്‍ സുബൈര്‍(45) ആണ് മരിച്ചത്. ഇന്ന് വൈകിട്ട് ഏഴ് മണിയോടെയായിരുന്നു സംഭവം. 
അപസ്മാര രോഗിയായ സുബൈര്‍ അപസ്മാരം വന്ന് പുഴയില്‍ വീഴുകയായിരുന്നു. ശബ്ദം കേട്ട് നാട്ടുകാര്‍ ഓടിയെത്തി കരക്കെത്തിക്കുകയും പൂനൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തെങ്കിലും മരിച്ചിരുന്നു. മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്കു മാറ്റി.
Post a Comment (0)
Previous Post Next Post