എട്ടാമത് മലബാർ റിവർ ഫെസ്റ്റിവൽ രാജ്യാന്തര വൈറ്റ് വാട്ടർ കയാക്കിങ്ങിന് തുടക്കമായികോടഞ്ചേരി: എട്ടാമത് മലബാർ ഫെസ്റ്റിവൽ രാജ്യാന്തര വൈറ്റ് വാട്ടർ കയാക്കിങ്ങിന് ചാലിപ്പുഴയിൽ തുടക്കമായി.  രാവിലെ നടന്ന ചടങ്ങിൽ തിരുവമ്പാടി എംഎൽഎ ലിന്റോ ജോസഫ് ഫ്ലാഗ് ഓഫ് ചെയ്ത് ചാമ്പ്യൻഷിപ്പിന് തുടക്കം കുറിച്ചു. കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  അലക്സ് തോമസ് ചെമ്പകശ്ശേരി ചടങ്ങിൽ പങ്കെടുത്തു. 
 ഇന്ന് മൂന്നുമണിക്ക് പുലിക്കയത്ത് ടൂറിസം പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ് കയാക്കിംഗ് ചാമ്പ്യൻഷിപ്പിന്റെ ഔദ്യോഗിക  ഉദ്ഘാടനം നിർവഹിക്കും. ഉദ്ഘാടന സമ്മേളനത്തിൽ കോഴിക്കോട് ജില്ലാ കലക്ടർ എൻ.തേജ് ലോഹിത് റെഡ്ഡി, ലിന്റോ ജോസഫ് എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്  ഷീജ ശശി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബു കളത്തൂർ, കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ്, തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  മേഴ്സി പുളിക്കാട്ട് എന്നിവർ പങ്കെടുക്കും.
Previous Post Next Post