കൊടുവള്ളിയിൽ 4.11 കോടിയുടെ സ്വർണവും 13.5 ലക്ഷം രൂപയും പിടിച്ചെടുത്തുകോഴിക്കോട്: കൊടുവള്ളിയിൽ 4.11 കോടി രൂപയുടെ സ്വർണവും. 13.5 ലക്ഷം രൂപയും പിടിച്ചെടുത്തു. സ്വർണം ഉരുക്കുന്ന കേന്ദ്രങ്ങളിൽ ഡിആർഐ നടത്തിയ റെയ്ഡിലാണ് സ്വർണം പിടിച്ചെടുത്തത്. ജ്വല്ലറി ഉടമയുൾപ്പെടെ ആറു പേരെ കസ്റ്റഡിയിലെടുത്തു.
കള്ളക്കടത്ത് സ്വര്‍ണം ഉരുക്കി നല്‍കുന്ന കേന്ദ്രത്തെക്കുറിച്ച് രഹസ്യ വിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. കള്ളക്കടത്ത് തെളിവുകളും മിശ്രിത സ്വര്‍ണവും കണ്ടെടുത്തു. മിശ്രിത രൂപത്തില്‍ വിമാനത്താവളം വഴി കടത്തിക്കൊണ്ട് വരുന്ന സ്വര്‍ണം ഉരുക്കി നല്‍കുന്ന കേന്ദ്രമാണിത്. അടിവസ്ത്രത്തിലും ചെരിപ്പുകളിലും സ്വര്‍ണം ഒളിപ്പിച്ച് കൊണ്ടുവന്നതിന്‍റെ തെളിവുകള്‍ ഇവിടെ നിന്ന് കണ്ടെടുത്തു.

DRI raid in Koduvally
Previous Post Next Post