യുവാവ് മുങ്ങി മരിച്ചുതിരുവമ്പാടി: പുല്ലൂരാംപാറ സ്വദേശിയായ യുവാവ് കല്ലാനോട് തൂവക്കടവ് അകമ്പടിപ്പാറ ഭാഗത്ത് കുടുംബാംഗങ്ങൾക്കൊപ്പം പുഴയിൽ കുളിക്കാൻ ഇറങ്ങിയപ്പോൾ മുങ്ങി മരിച്ചു. ഇന്ന് (26-02-2023) വൈകിട്ട് 5 മണിയോടെയാണ് സംഭവം.
പുല്ലൂരാംപാറ പന്തലാടിക്കൽ ടോമിയുടെ മകൻ അമൽ ടോമി(27)യാണ് മരിച്ചത്. ഇപ്പോൾ കുടുംബം കോഴിക്കോട് ചേവായൂരിലാണ് താമസം. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ.

ഭാര്യ: മീര ബേബി കല്ലാനോട് മുറിഞ്ഞകല്ലേൽ കുടുംബാംഗം. അമ്മ: റെജിന സഹോദരി: അഞ്ജു
The young man drowned
Snow
എന്റെ കോഴിക്കോട് വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Post a Comment (0)
Previous Post Next Post