കോഴിക്കോട് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചുകോഴിക്കോട്: ചാലിയത്ത് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു .
ഷഫീദ (40) ആണ് മരിച്ചത്. ഭർത്താവിനെതിരെ ഇവർ മരണമൊഴി നൽകിയിരുന്നു. ആത്മഹത്യാ പ്രേരണകുറ്റത്തിന് അറസ്റ്റിലായ ഭർത്താവ് ജാഫർ റിമാൻഡിലാണ്. രാവിലെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ വച്ചാണ് മരിച്ചത്.
ഇതിനിടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് ഷഫീദയുടെ കുടുംബം രംഗത്തെത്തി. തീ കത്തുമ്പോൾ ഭർത്താവ് ജാഫർ നോക്കി നിന്നു. ഭർത്താവിന്റെ സഹോദരൻ ഉൾപ്പെടെ ബന്ധുക്കളും ഷഫീദയെ മാനസികമായി പീഡിപ്പിച്ചു. വിശദമായ പൊലീസ് അന്വേഷണം വേണമെന്ന് ഷഫീദയുടെ സഹോദരൻ മുഹമ്മദ് റഫീഖ് ആവശ്യപ്പെട്ടു.

Woman Burnt To Death Kozhikode
Snow
എന്റെ കോഴിക്കോട് വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Previous Post Next Post