തിരുവനന്തപുരം: ഭൂമിയുടെ ന്യായവില കൂട്ടിയും നികുതികള്‍ വര്‍ധിപ്പിച്ചും അധികവരുമാനം കണ്ടെത്താന്‍ ലക്ഷ്യമിട്ട് ധനമന്ത്രി കെ.എന്‍ ബാലഗോപാലിന്റെ ബജറ്റ്. പെട്രോളിനും ഡീസലിനും ലിറ്ററിന് രണ്ട് രൂപ സാമൂഹിക സുരക്ഷാ സെസ് ഏര്‍പ്പെടുത്തി. ഇതിലൂടെ അധികമായി 750 കോടി രൂപ സാമൂഹ്യ സുരക്ഷാ ഫണ്ടിലേക്ക് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ബജറ്റ് അവതരണത്തില്‍ ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ അറിയിച്ചു.
ഭൂമിയുടെ ന്യായവില 20 ശതമാനമാണ് കൂട്ടിയത്. വൈദ്യുതി തീരുവ അഞ്ച് ശതമാനവും കൂട്ടി. വരുമാനം വര്‍ധിപ്പിക്കാന്‍ മദ്യത്തിനും അധിക സാമൂഹ്യസുരക്ഷാ സെസ് ഏര്‍പ്പെടുത്തി. സമീപകാലത്ത് വില വര്‍ധിപ്പിച്ച മദ്യത്തിന് സെസ് ഏര്‍പ്പെടുത്തിയതോടെ വില വീണ്ടും കൂടും.
തദ്ദേശ സ്ഥാപനങ്ങളില്‍ നികുതി പരിഷ്‌കരണം നടപ്പാക്കുമെന്നും ഇതുവഴി 1000 കോടി രൂപയുടെ അധിക വരുമാനം തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ലഭിക്കുമെന്നും ധനമന്ത്രി പറഞ്ഞു.നികുതികള്‍ കൂട്ടിയതിനൊപ്പം പെട്രോള്‍ ഡീസല്‍ വില വര്‍ധനയും കൂടിയാകുമ്പോള്‍ ജനങ്ങള്‍ക്ക് മേല്‍ ഭാരം വര്‍ധിക്കും.
petrol diesel cess hiked in kerala