സ്വകാര്യ വഴികൾക്ക് കുറുകെ വൈദ്യുതലൈൻ വലിക്കുമ്പോൾ ചട്ടങ്ങൾ പാലിച്ച രേഖ സൂക്ഷിക്കണം: വിവരാവകാശ കമ്മിഷൻ



കോഴിക്കോട്: സ്വകാര്യ വ്യക്തികളുടെ നടവഴികൾ, റോഡുകൾ തുടങ്ങിയവയ്ക്ക് കുറുകെ വൈദ്യുതലൈൻ വലിക്കുമ്പോൾ ചട്ടങ്ങൾ കൃത്യമായി പാലിക്കണമെന്നും അതിൻ്റെ രേഖകൾ ഫയലിൽ സൂക്ഷിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തണമെന്നും വൈദ്യുതി ബോഡ് മാനേജിംഗ് ഡയറക്ടറോട് സംസ്ഥാന വിവരാവകാശ കമ്മിഷൻ നിർദ്ദേശിച്ചു. 
കോഴിക്കോട് കോവൂർ ഇലക്ട്രിക്കൽ സെക്ഷനിൽ പി.ദീപ്തി രാജ് സമർപ്പിച്ച വിവരാവകാശ അപേക്ഷ ഹിയറിംഗിൽ തീർപ്പാക്കവേ കമ്മിഷണർ എ.അബ്ദുൽ ഹക്കിമാണ്‌ ഉത്തരവ് പുറപ്പെടുവിച്ചത്. അനുമതി തേടാതെ ലൈൻ വലിച്ചത് സംബന്ധിച്ച് ദീപ്തി രാജിൻ്റെ പരാതിയിൽ വകുപ്പുതല അന്വേഷണം നടത്തി മാർച്ച് 31നകം കമ്മീഷന് രേഖ ലഭ്യമാക്കാനും നിർദ്ദേശിച്ചു.

power lines
Post a Comment (0)
Previous Post Next Post