നരിക്കുനി: മൂന്ന് ദിവസങ്ങളിലായി നടന്ന അത്താണി സ്‌നേഹ വിരുന്ന് സമാപിച്ചു. പഴയിടം മോഹനന്‍ നമ്പൂതിരുയുടെ നേതൃത്വത്തില്‍ തയ്യാറാക്കിയ പതിനഞ്ചായിരം പായസമാണ് മൂന്ന് ദിവസങ്ങളിലായി നാടിന്റെ വിവിധ ഭാഗങ്ങളില്‍ വിതരണം ചെയ്തത്. മാര്‍ച്ച് നാലിന് നടന്ന അത്താണി സന്ദര്‍ശനത്തോടെയാണ് പരിപാടി ആരംഭിച്ചത്. സാമൂഹിക, രാഷ്ട്രീയ , സാംസ്‌ക്കാരിക, ജീവകാരുണ്യ രംഗത്തെ പ്രമുഖരടക്കം നിരവധി പേരായിരുന്നു അത്താണിയില്‍ സന്ദര്‍ശിക്കാനെത്തിയത്. നരിക്കുനിയുടെ സമീപ പ്രദേശത്തെ എട്ടോളം പഞ്ചായത്തുകളില്‍ പായസ വിതരണം നടത്തുവാന്‍ സാധിച്ചു. കഴിഞ്ഞ മൂന്നു ദിവസങ്ങളിലായി നടന്ന സ്നേഹവിരുന്നിൽ വൻ ജനപങ്കാളിത്തമാണ് ഉണ്ടായത്.
ജീവകാരുണ്യ പ്രവർത്തന മേഖലകളിൽ കഴിഞ്ഞ പതിനെട്ടു വർഷങ്ങളായി നരിക്കുനി ആസ്ഥാനമായി പ്രവർത്തിക്കുന്ന അത്താണിക്ക് പ്രതിമാസം ഇരുപത് ലക്ഷത്തിലധികം രൂപയാണ് ചെലവ് വരുന്നത്.. സ്ഥിര വരുമാനങ്ങൾ ഒന്നുമില്ലാത്ത സ്ഥാപനത്തിന് ഫണ്ട് ഒരുക്കുക എന്ന ലക്ഷ്യത്തോടെ കഴിഞ്ഞ രണ്ടു വർഷങ്ങളിലും സ്നേഹവിരുന്നുകളുടെ ഭാഗമായി നടന്ന ബിരിയാണി ചലഞ്ചുകൾ വൻ വിജയമായിരുന്നു... ഈ വർഷത്തെ സ്നേഹവിരുന്നും വൻ വിജയമാക്കിയ ഏവർക്കും നന്ദിയും തുടർന്നും അത്താണിയെ കൂടെ നിർത്താൻ ഏവരുടെയും പിന്തുണയും അഭ്യർത്ഥിക്കുകയാണ് അത്താണി പ്രവർത്തകർ,
കഴിഞ്ഞ ദിവസങ്ങളിലായി നടന്ന പരിപാടികളിൽ എം കെ രാഘവൻ എംപി, കൊടുവള്ളി എംഎൽഎ എംകെ മുനീർ, കുന്നമംഗലം എംഎൽഎ പിടിഎ റഹീം, നരിക്കുനി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി കെ സലിം എന്നിവർ പങ്കെടുത്തു, സമാപനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഉൽഘടനം ചെയ്തു. ജില്ലാ പഞ്ചായത്ത് മെമ്പർ ഐ. പി രാജേഷ്, അത്താണി ചെയർമാൻ എഞ്ചിനീയർ അബൂബക്കർ, സെക്രട്ടറി സി. പി കാദർ മാസ്റ്റർ ,, പഴയിടം മോഹനൻ നമ്പൂതിരി എന്നിവർ പങ്കെടുത്തു
എന്റെ കോഴിക്കോട് വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.