തെരഞ്ഞെടുപ്പിനിടെ പൊലീസുകാരെ ആക്രമിച്ചതിന് അകത്തായി, ജാമ്യത്തിലിറങ്ങി മുങ്ങി; നാദാപുരം പൊലീസ് പൊക്കികോഴിക്കോട്: ത്രിതലപഞ്ചായത്ത് തെരഞ്ഞെടുപ്പിൽ നാദാപുരം തെരുവൻ പറമ്പ് ചിയ്യൂരിൽ പൊലീസുകാരെ ആക്രമിച്ച കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി അറസ്റ്റിലായി. വിഷ്ണുമംഗലം സ്വദേശി കിഴക്കെ പറമ്പത്ത് കെ പി റഹീസിനെയാണ് (26) നാദാപുരം പൊലീസ് അറസ്റ്റ് ചെയ്തത്. 2020 ലാണ് കേസിന് ആസ്പദമായ സംഭവം. 
2018 ഫെബ്രുവരി ഒന്നിന് നാദാപുരം പഞ്ചായത്ത് ഓഫീസ് ജീവനക്കാരനെ തടഞ്ഞ് വെച്ച് ചീത്ത വിളിക്കുകയും ഔദ്യോഗിക കൃത്യ നിർവഹണം തടസ്സപ്പെടുത്തുകയും ചെയ്ത കേസിലും ഇയാൾ പ്രതിയാണ്. ഇരു കേസുകളിലും ജാമ്യത്തിലിറങ്ങി കോടതിയിൽ ഹാജരാവാതെ മുങ്ങി നടക്കുകയായിരുന്നു. പിടിയിലായ ഇയാളെ നാദാപുരം കോടതിയിൽ ഹാജരാക്കി. റഹീസിനെ കോടതി രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു.

nadapuram police arrested man who absconding after got bail
Snow
എന്റെ കോഴിക്കോട് വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Previous Post Next Post