കോഴിക്കോട് മെഡിക്കൽ കോളേജിൽ യുവതിയെ പീഡിപ്പിച്ചു; ക്രൂരത ശസ്ത്രക്രിയ കഴിഞ്ഞ ഉടൻ, അറ്റന്റര്‍ക്കെതിരെ പരാതികോഴിക്കോട് : കോഴിക്കോട് മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയ കഴിഞ്ഞ യുവതിയെ പീഡിപ്പിച്ചതായി പരാതി. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രി അറ്റൻഡർ ക്കെതിരെയാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. ഇയാൾക്കെതിരെ പൊലീസ് കേസ് എടുത്തു. രണ്ട് ദിവസം മുമ്പായിരുന്നു പരാതിക്കാധാരമായ സംഭവം നടന്നതെന്നാണ് യുവതി വ്യക്തമാക്കുന്നത്.
തൈറോയ്ഡ് ശസ്ത്രക്രിയ കഴിഞ്ഞ് മണിക്കൂറുകൾക്കകം സര്‍ജിക്കൽ ഐസിയുവിന് സമീപം വിശ്രമിക്കുമ്പോഴായിരുന്നു യുവതി പീഡിപ്പിക്കപ്പെട്ടത്. ശസ്ത്രക്രിയയ്ക്ക് ശേഷമുളള മയക്കത്തിൽ നിന്ന് പാതി ഉണര്‍ന്നിരിക്കവെയാണ് ആക്രമണമുണ്ടായത്. യുവതി പീഡനവിവരം ഭര്‍ത്താവിനോട് തുറന്ന് പറയുകയായിരുന്നു. പിന്നാലെ യുവതി നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ മെഡിക്കൽ കോളേജ് പൊലീസ് കേസെടുക്കുകയായിരുന്നു. ആളെ തിരിച്ചറിഞ്ഞതായും മെഡിക്കൽ കോളേജ് പൊലീസ് അറിയിച്ചു.
 woman allegedly molested by kozhikode medical college attender
Snow
എന്റെ കോഴിക്കോട് വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Previous Post Next Post