കോഴിക്കോട് നാളെ കേരള ഒഡീഷ ഏഷ്യൻ ക്ലബ് ഫുട്ബോൾ യോഗ്യത പോരാട്ടം, പ്രവേശനം സൗജന്യം



കോഴിക്കോട്: AIFF ആഭിമുഖ്യത്തിൽ നാളെ വൈകീട്ട് 7 മണിക്ക് കോഴിക്കോട് ഇഎംഎസ് സ്റ്റേഡിയത്തിൽ വെച്ച് നടക്കുന്ന ഏഷ്യൻ ഫുട്ബാൾ കോൺഫെഡറേഷൻ (AFC) കപ്പ്പ് യോഗ്യത മത്സരത്തിന് പ്രവേശനം സൗജന്യം. 


Read also

കഴിഞ്ഞ വർഷത്തെ ഐലീഗ് ചാമ്പ്യൻമാരായ കോഴിക്കോടിൻ്റെ സ്വന്തം ഗോകുലം കേരള എഫ്സി ഈ വർഷത്തെ സൂപ്പർ കപ്പ് ചാമ്പ്യന്മാരായ ഒഡീഷ എഫ്സിയെ നേരിടും.ചൊവാഴ്ച നടന്ന സൂപ്പർ കപ്പ്പ് ഫൈനലിൽ ബംഗളുരുവിനേ തോൽപിച്ച് കിരീടം നേടിയ ആത്മ വിശ്വാസം ഒഡീഷയെ മുന്നോട്ട് നയിക്കും. 

കഴിഞ്ഞ വർഷം AFC കപ്പ് കളിച്ച ഗോകുലം തുടർച്ചയായ രണ്ടാം വർഷവും യോഗ്യത തേടി ആണ് നാളെ ഇറങ്ങുന്നത്. കാമറൂൺ താരം അമിനോ ബൗബ നയിക്കുന്ന മലബാറിയൻസ് അഫ്ഗാൻ ദേശീയ ടീം ക്യാപ്റ്റൻ ഫർശദ് നൂറ്, സ്പാനിഷ് പ്രീമിയർ ലീഗിൽ 120ൽ കൂടുതൽ മത്സരം കളിച്ച ഒമർ റമോസ് എന്നിവരിലാണ് പ്രതീക്ഷ അർപ്പിക്കുന്നത് . കോഴിക്കോട് സ്വദേശികളായ ഗോൾ കീപ്പർ ഷിബിൻ രാജ്, നൗഫൽ , താഹിർ സമാൻ എന്നിവരും ടീമിൻ്റെ ഭാഗം ആണ്. മത്സരം സോണി സ്പോർട്സ് 2, ഫാൻകോs ആപിൽ തത്സമയം കാണാൻ പറ്റും
Snow
എന്റെ കോഴിക്കോട് വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Previous Post Next Post